02:13am 12 November 2026
NEWS
അറഫ ദിന പരിപാടി സംഘടിപ്പിച്ചു
31/05/2026  09:22 AM IST
nila
അറഫ ദിന പരിപാടി സംഘടിപ്പിച്ചു

ദോഹ : അറഫ ദിനത്തോടനുബന്ധിച്ച് സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി (സി ഐ സി) റയ്യാൻ സോൺ “അറഫ വിളിക്കുന്നു” എന്ന തലക്കെട്ടിൽ പ്രവർത്തക സംഗമവും നോമ്പ് തുറയും സംഘടിപ്പിച്ചു.

സോണൽ പ്രസിഡന്റ്‌ സുബുൽ അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് അബ്ദുൽ ജലീൽ എം എം സ്വാഗതം പറഞ്ഞു. ഹബീബ് റഹ്‌മാൻ കീഴിശ്ശേരി മുഖ്യ പ്രഭാഷണം നടത്തി. ഹജ്ജ് മുഖ്യ പ്രമേയമായി നടത്തിയ ഇന്റർ യൂണിറ്റ് ക്വിസ് മത്സരത്തിൽ റയ്യാൻ-ഷഹാനിയ ക്ലസ്റ്റർ ഒന്നാം സമ്മാനവും, ഇൻഡസ്ട്രിയൽ ഏരിയ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img